ST. THOMAS RC CHURCH CHEMPU

Authentic Parish Records (ഇടവക ഡയറക്ടറി 2019)

ചരിത്ര വഴിയിൽ: ചെമ്പ് സെന്റ് തോമസ് കത്തോലിക്കാപള്ളി

Over 700 years of living Christian faith, apostolic heritage, and spiritual devotion rooted along the historic backwaters of Chempu, Vaikom.

Watch Documentary Episodes (ദേവാലയങ്ങളിലൂടെ)
Home  •  ചരിത്ര വഴിയിൽ (Parish Chronicle)
Watch Episodes
1307 AD

Foundation at Kulasekharamangalam

1653 AD

Coonan Cross Oath & Padroado Era

1858 AD

Catholic Church Shed Built (ME 1033)

1966 AD

Tharakan Miracle & Stone Sanctuary

1981 AD

Blessing by Mar Sebastian Mankuzhikary

2007 AD

700th Jubilee Celebrations & Portico

Chapter I

ഉത്ഭവവും കുലശേഖരമംഗലത്തെ ആദ്യപള്ളിയും

ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിയുടെ ജന്മത്താൽ പ്രസിദ്ധിയാർജ്ജിച്ച ചെമ്പ് പണ്ടേ തന്നെ ഒരു സുപ്രധാന കേന്ദ്രമായിരുന്നു. വടക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനം ചെമ്പിൽ – മുറിഞ്ഞ പുഴയ്ക്കു തെക്ക് – ആയിരുന്നു. രാജകൊട്ടാരത്തിന്റെയും കോട്ടകൊത്തളങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും ഇവിടെ കാണാം. അന്നൊരു വാണിജ്യകേന്ദ്രമായിരുന്ന ചെമ്പിൽ ഒരു വലിയ ചന്തയുണ്ടായിരുന്നു. കാലാന്തരത്തിൽ അതു തലയോലപ്പറമ്പിലേക്കു മാറി. ഇന്നും ഇവിടുത്തെ കോട്ടേപ്പറമ്പിനു കിഴക്കു വശത്തു ചന്ത നിലവിലിരുന്ന സ്ഥലത്തിനു ചന്തപ്പറമ്പ് എന്നാണ് പറഞ്ഞുപോരുന്നത്.

ചെമ്പിലെ പള്ളി ഏ.ഡി. 1307-ൽ സ്ഥാപിതമായെന്നാണ് കാണുന്നത്. ഇതിന് ഉപോൽബലകമായ ആധികാരിക രേഖകൾ ഇല്ല. എങ്കിലും പ്രബലമായ ഒരു ജനപാരമ്പര്യമുണ്ട്. എന്നാൽ ആദ്യം പള്ളി സ്ഥിതി ചെയ്തിരുന്നത് വടക്കുംകൂർ രാജാവിന്റെ ഭരണസീമയിൽപ്പെട്ട മനക്കുന്ന് പ്രവൃത്തിയിൽ കുലശേഖരമംഗലം കരയിൽ ഇപ്പോഴും പള്ളിപ്പറമ്പ് എന്നു വിളിച്ചുവരുന്ന (കുലശേഖരമംഗലം മുഹമ്മദൻ സ്കൂളിനു തൊട്ടു കിഴക്ക്, ഇപ്പോഴത്തെ മെയിൻ റോഡിനു തൊട്ടു പടിഞ്ഞാറുവശം) സ്ഥലത്തായിരുന്നുവെന്നും, വൈക്കം ക്ഷേത്രാധികാരികളുടെ പരാതിയെത്തുടർന്നു പ്രസ്തുത പള്ളി ചെമ്പു പകുതിയിലേക്കു മാറ്റിയെന്നും പറയപ്പെടുന്നു. പുരാതനമായ കൽത്തറകളുടെ അവശിഷ്ടങ്ങളും ശിലാഖണ്ഡങ്ങളും പ്രസ്തുത പറമ്പിൽ നിന്നും കണ്ടുകിട്ടിയതിന്റെ വെളിച്ചത്തിൽ അവിടെ പള്ളി ഉണ്ടായിരുന്നു എന്നത് സ്പഷ്ടമാണ്. എന്നാൽ, എന്നാണ് പള്ളി മാറ്റി സ്ഥാപിച്ചതെന്നു കൃത്യമായി പറയുക വയ്യ.

ടിപ്പുവിന്റെ ആക്രമണകാലംവരെ ചെമ്പ്, കുലശേഖരമംഗലം പ്രദേശത്ത് ക്രിസ്ത്യാനികൾ ഒരു പ്രബല ജനവിഭാഗമായിരുന്നു. ആക്രമണ ഭീഷണിയെത്തുടർന്ന് ഇവിടുത്തുകാരിൽ പലരും കൂടല്ലൂർ, മാന്നാനം, അതിരമ്പുഴ, അറക്കുഴ, മുതലക്കോടം, തിരുവമ്പാടി എന്നീ സ്ഥലങ്ങളിലേക്കു കുടിയേറിപ്പാർത്തു. അവരിൽ പലരും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തു.

Pencil sketch of the ancient 1307 AD chapel at Kulasekharamangalam
Historical Illustration I: Ancient Chapel (1307 AD Era)
Archival Charcoal & Graphite Sketch
Chapter II

നസ്രാണിപ്പറമ്പിലെ സാന്നിധ്യവും തടിയുടെ അത്ഭുതവും

കുലശേഖരമംഗലത്തുനിന്നും ചെമ്പിലേക്കു മാറ്റിസ്ഥാപിച്ച പള്ളി നസ്രാണിപ്പറമ്പിലെന്നാണു സ്ഥിതി ചെയ്തിരുന്നത്. മുൻ ആധാരപ്രകാരം കൊല്ലവർഷം 948-ൽ മങ്കായി മനയിൽ നിന്നും കാരാൺമയായി പതിവുരേഖ കിട്ടിയെങ്കിലും പിന്നീടു കണ്ടെഴുത്തുകാലത്ത്, 993-ൽ കണ്ടെഴുത്തുദ്യോഗസ്ഥന്റെ ദ്രോഹബുദ്ധി മൂലം പുതുവൽപണ്ടാരവകയായി മാറ്റി രേഖയുണ്ടാക്കുകയാണു ചെയ്തത്. അക്കാലത്തെ ഇവിടുത്തെ ക്രൈസ്തവരുടെ ആത്മീയാവശ്യങ്ങളുടെ നിർവ്വഹണത്തിനായി വൈദികർ ഇവിടെ താമസിച്ചിരുന്നു. നസ്രാണിപ്പറമ്പിന്റെ കിഴക്കുവശത്തുള്ള കത്തനാർ കൂട്ട് (ഇന്ന് ലോപിച്ചു കത്തനാകൂട്ട്) പുരയിടവും അതിനു വടക്കായി കപ്യാർ താമസിച്ചിരുന്ന കപ്യാരുപറമ്പും ഇവിടുത്തെ ക്രിസ്ത്യാനികളുടെ മുൻകാല പ്രമാണ്യത്തെ അനുസ്മരിപ്പിക്കുന്ന തെളിവുകളാണ്.

കൂനൻ കുരിശുസത്യത്തിനു ശേഷം രീത്തുപ്രശ്നം ഗുരുതരമാവുകയും സഭാഭരണം പോർട്ടുഗീസ് മേൽക്കോയ്മയുടെ പൂർണ്ണനിയന്ത്രണത്തിലാവുകയും ചെയ്തപ്പോൾ ചെമ്പിൽ ഇടവകയിലെ വടക്കും ഭാഗത്ത് തെക്കുംഭാഗവും വടക്കുംഭാഗവും കുറെ കുടുംബങ്ങൾ യാക്കോബായ വിഭാഗത്തിൽ ഉൾപ്പെട്ടു. എന്നാൽ, ഒരേ പള്ളിയിൽത്തന്നെയാണ് മതകർമ്മങ്ങൾ രണ്ടു കൂട്ടരും അനുഷ്ഠിച്ചുപോന്നത്. കൊല്ലവർഷം 1033 (ഏ.ഡി. 1858)-ൽ കത്തോലിക്കരും യാക്കോബായക്കാരും ഒരേ പള്ളിയിൽ തിരുക്കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതിനെ തടഞ്ഞുകൊണ്ടുള്ള വരാപ്പുഴ മെത്രാപ്പോലീത്ത ബർണ്ണർദ്ദീനോസ് തിരുമനസ്സിലെ കൽപ്പനയുടെ പശ്ചാത്തലത്തിൽ പൊതുവായ പള്ളി പൂട്ടേണ്ടിവന്നു. അങ്ങനെ പള്ളിയുടെ കിഴക്കുവശത്തായി പഴയ കൂറ്റുകാരും (കത്തോലിക്കരും) പടിഞ്ഞാറുവശത്തായി പുത്തൻകൂറ്റുകാരും ഓരോ ഷെഡ് വച്ചുകെട്ടി മതകർമ്മങ്ങൾ നടത്തുവാൻ തുടങ്ങി.

പ്രസ്തുത ദേവാലയം പുനരുദ്ധരിച്ചതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ട്: രോഗം ബാധിച്ചു 40 ദിവസങ്ങളോളം ബോധമറ്റ് ശയ്യാവലംബിയായി കഴിഞ്ഞിരുന്ന അയ്യനാട്ടു പാറായിൽ അവിരാത്തരകനോട് ഒരു വലിയ ആൾ വന്ന് “ഞാൻ മഴ നനഞ്ഞു കിടക്കുന്നത് നീ കാണുന്നില്ലേ” എന്നു ശാസനാസ്വരത്തിൽ പറഞ്ഞശേഷം മറഞ്ഞുപോയി. അധികം താമസിയാതെ തരകൻ രോഗവിമുക്തനായി. ജ്യേഷ്ഠപുത്രനെ വിളിച്ചു തന്നോട് അബോധാവസ്ഥയിൽ ആജ്ഞാപിച്ചത് ചെമ്പിൽ പള്ളിയിലെ തോമ്മാശ്ലീഹായാണെന്നും ഉടനെ അവിടുത്തെ പള്ളി പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ടു. പള്ളിയുടെ പണിക്കു ഭൂരിഭാഗം ചെലവും തരകൻ തന്നെയാണ് വഹിച്ചത്.

പള്ളി ഉത്തരപ്പൊക്കം വരെ പണിതുയർത്തിയപ്പോൾ ഉത്തരത്തിനുപറ്റിയ നെടിയ തടി ലഭിക്കുന്നതിനു പ്രയാസം നേരിട്ടതുകൊണ്ട് പണി തൽക്കാലം നിർത്തിവെയ്ക്കുവാൻ തീരുമാനിച്ചു. അന്നേ ദിവസം വലിയ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. അടുത്ത ദിവസം ഞായറാഴ്ച പള്ളിയുടെ കിഴക്കേ പുഴക്കടവിൽ ഉത്തരങ്ങൾക്കുകൂടുന്ന വലിയ ഒരു തേക്കുതടി വന്നടുത്തു. ഇടവക ജനങ്ങൾ ആ തടി വലിച്ചുകയറ്റി പുതിയ പള്ളിക്കുള്ള ഉത്തരങ്ങളാക്കി പണി തുടരുകയും ചെയ്തു. ഈ പള്ളിയുടെ ആശീർവാദകർമ്മം 1966 മെയ് 20-ാം തീയതി പെന്തക്കുസ്താ ദിനത്തിൽ ഭക്തിസാന്ദ്രമായി നടന്നു.

Pencil sketch showing the miraculous teak timber arriving at Chempu river landing
Historical Illustration II: The Miracle of the Floating Teak Beam (*തടിയുടെ അത്ഭുതം*)
Archival Charcoal & Graphite Sketch
Chapter III

ആധുനിക ദേവാലയ നിർമ്മാണവും പവിത്രതയും (1971 മുതൽ)

1972-ൽ റവ. ഫാ. സെബാസ്റ്റ്യൻ തോട്ടപ്പള്ളി വികാരിയായതിനെത്തുടർന്ന് ദേവാലയം പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ചിന്തകൾ സജീവമായി. പുതിയ കാലഘട്ടത്തിനു യോജിച്ച രീതിയിലുള്ള നവീന ദേവാലയത്തിന്റെ പണികൾ ആരംഭിക്കുകയും പള്ളി പണി മിക്കവാറും പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് വികാരിയായി വന്ന റവ. ഫാ. ജോസഫ് ചക്യത്ത് അച്ചന്റെ കാലത്താണ് ദേവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം നടന്നത്. 1981 മാർച്ച് 22-ാം തീയതി പുതിയ പള്ളി മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവ് വെഞ്ചിരിച്ച് പ്രതിഷ്ഠിച്ചു; അതോടൊപ്പം പുതിയ പള്ളിമേടയും വെഞ്ചരിക്കുകയുണ്ടായി.

1982 ജൂലൈ 7-ന് റവ. ഫാ. ജോർജ് പനഞ്ഞിക്കൽ വികാരിയായി ചുമതലയേറ്റു. 1983 ജൂലൈ 16-ന് കാർമ്മൽ നഴ്സറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു; റവ. സി. സൈമൺ S.D. പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 1985 ജൂലൈ 2-ന് വി. അഗസ്തീനോസിന്റെ നാമധേയത്തിലുള്ള കപ്പേള വെഞ്ചരിച്ചു. ഫാ. പനഞ്ഞിക്കലച്ചന്റെ കാലത്താണ് പ്രസിദ്ധമായ “മുത്തപ്പന്റെ അത്ഭുത മദ്ധ്യസ്ഥതയിൽ മണി ഉരുക്കി വാർത്ത” സംഭവം നടന്നത് (1988). മുശാരി പണി പൂർത്തിയാക്കാൻ സാധിക്കാതെ പതറിയപ്പോൾ മുത്തപ്പനോട് പ്രാർത്ഥിക്കുകയും, തണുത്തുപോയ ഓട് വീണ്ടും ഉരുകി ഉയർന്നു വന്ന് ദിവ്യമായ മണി വാർത്തുകിട്ടുകയും ചെയ്തു. തുടർന്നാണ് എല്ലാ വ്യാഴാഴ്ചയും വിശുദ്ധ തോമ്മാശ്ലീഹായുടെ നൊവേന ചൊല്ലാൻ ആരംഭിച്ചത്.

1989 ഒക്ടോബർ 24-ന് പിൽക്കാലത്ത് പാലക്കാട് മെത്രാനായി അഭിഷിക്തനായ മാർ ജേക്കബ് മനത്തോടത്ത് വികാരിയായി ചുമതലയേറ്റു. 1990 ഏപ്രിൽ 20-ന് അഭിവന്ദ്യ കർദ്ദിനാൾ മാർ ആന്റണി പടിയറ താമരക്കപ്പേള ആശീർവദിച്ചു. 1991 ഫെബ്രുവരി 11-ന് വികാരിയായ റവ. ഫാ. ജോർജ് മങ്കുഴിക്കരിയുടെ കാലത്ത് 1995 ഡിസംബർ 31-ന് ഇടവകയിൽ കുടുംബയൂണിറ്റുകൾ ഔദ്യോഗികമായി ആരംഭിച്ചു.

2005 ഫെബ്രുവരി 19-ന് വികാരിയായ റവ. ഫാ. സേവ്യർ ആവള്ളിൽ അച്ചന്റെ നേതൃത്വത്തിൽ ചെമ്പ് പള്ളിയുടെ 700-ാം വാർഷികാഘോഷ സ്മാരകമായി മോണ്ടളവും (Portico) സങ്കീർത്തിയും പള്ളിമേടയും പുതുക്കിപ്പണിതു. 2007 മാർച്ച് 24-ന് 700-ാം വാർഷികാഘോഷങ്ങൾ അഭിവന്ദ്യ കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ തിരുമേനി ഉദ്ഘാടനം ചെയ്തു. 2007 ഡിസംബർ 21-ന് സെന്റ് തോമസ് കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്യപ്പെടുകയും, 2010 ഏപ്രിൽ 11-ന് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തിരുമേനി പുതിയ ഷോപ്പിംഗ് കോംപ്ലക്സ് ആശീർവദിക്കുകയും ചെയ്തു.

Architectural pencil sketch of the historic Chempu Church facade and portico
Historical Illustration III: The Grand Sanctuary & Portico (*മൊണ്ടളം*)
Archival Architectural Graphite Drawing
Goodness TV Special • ദേവാലയങ്ങളിലൂടെ

St. Thomas Church Chempu Documentary Series

Watch the complete multi-part television documentary series produced by Goodness TV showcasing the 700-year history, architectural sanctity, sacred relics, and parish life of Chempu.

Episode 1

ദേവാലയങ്ങളിലൂടെ • Part 1

Origins, 1307 AD foundation, and sacred heritage along the Vaikom waterways.

Episode 2

ദേവാലയങ്ങളിലൂടെ • Part 2

Parayi Avira Tharakan miracle, stone reconstruction, and sacred altar traditions.

Episode 3

ദേവാലയങ്ങളിലൂടെ • Part 3

Modern parish milestones, Archbishop Mar Augustine Kandathil legacy & community.

Watch Episodes